ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വൻതുക വായ്പ എടുത്തശേഷം തിരിച്ചടയ്ക്കാതെ രാജ്യംവിട്ട മെഹുൽ ചോക്സിയെ വിട്ടുകിട്ടാൻ ഇന്ത്യ ആന്റിഗ്വൻ അധികൃതരെ സമീപിച്ചു.
ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പിനുശേഷം യുഎസിലേക്ക് കടന്ന ചോക്സി പിന്നീട് കരീബിയൻ രാജ്യമായ ആന്റിഗ്വയലെ പൗരത്വം സ്വന്തമാക്കുകയായിരുന്നു. വിദേശകാര്യമന്ത്രാലയത്തിലെയും മറ്റ് അന്വേഷണ ഏജൻസികളിലെയും പ്രതിനിധികൾ രണ്ടുദിവസം മുന്പ് ആന്റിഗ്വയിലേക്കു പോയെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു.