ഫ്ളിംസ് (സ്വിറ്റ്സർലൻഡ്): ടൂറിസ്റ്റുകൾ സഞ്ചരിച്ച ചെറുവിമാനം ശനിയാഴ്ച സ്വിസ് ആൽപ്സിൽ തകർന്ന് 20 പേർ മരിച്ചു. 17 സ്വിസ് പൗരന്മാരും മൂന്ന് ഓസ്ട്രിയക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. 1930 കളിൽ സൈനികാവശ്യത്തിനു നിർമിച്ച വിമാനം പിന്നീട് ടൂറിസത്തിനായി വിട്ടുകൊടുക്കുകയായിരുന്നു. ആൽപ്സ് പർവതനിരകളിൽ മറ്റൊരു ചെറുവിമാനം തകർന്ന് ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു വീണ്ടും ദുരന്തമുണ്ടായത്.