മനില: ഏഷ്യൻ ഗെയിംസ് ബാസ്കറ്റ്ബോളിന് ഫിലിപ്പീൻസ് ടീമിനെ അയയ്ക്കും. ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ടെയാണ് ഇക്കാര്യം അറിയിച്ചത്. ലോകകപ്പ് ബാസ്കറ്റ്ബോൾ യോഗ്യതാ റൗണ്ടിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനുശേഷം ഉണ്ടായ അസാമാന്യ നടപടികളെത്തുടർന്ന് ഫിലിപ്പീൻസ് താരങ്ങളെയും പരിശീലകരെയും ഫിബ സസ്പെൻഡ് ചെയ്തിരുന്നു. ഇതേത്തുടർന്ന് ഏഷ്യൻ ഗെയിംസിൽ ടീം പങ്കെടുക്കില്ലെന്ന് ജൂലൈ 27ന് ഫിലിപ്പീൻസ് ബാസ്കറ്റ്ബോൾ അധികൃതർ അറിയിച്ചു.
അച്ചടക്കരാഹിത്യത്തിന്റെ പേരിൽ പത്ത് കളിക്കാരെയും രണ്ട് പരിശീലകരെയുമാണ് ഫിബ സസ്പെൻഡ് ചെയ്തത്. ഫിലിപ്പീൻസ് നാഷണൽ ഫെഡറേഷനും പ്രഫഷണൽ ബാസ്കറ്റ്ബോൾ ലീഗ് അധികൃതരും ടീമിനെ ഇറക്കാമെന്ന് സമ്മതിച്ചതായി ഡുട്ടെർട്ടെ ഇന്നലെ അറിയിച്ചു.
ഡുട്ടെർട്ടെ ഇടപെട്ടു ഫിലിപ്പീൻസ് ടീമിനെ അയയ്ക്കും
12:21 AM Aug 06, 2018 | Deepika.com