ലോസ് ആഞ്ചലസ്: ഇന്റർനാഷണൽ ചാന്പ്യൻസ് കപ്പ് ഫുട്ബോളിൽ മാർക്കോ അസെൻസിയോയുടെ ഇരട്ട ഗോൾ മികവിൽ റയൽ മാഡ്രിഡ് 3-1ന് യുവന്റസിനെ തോൽപ്പിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ പകരക്കാരായി ഇറങ്ങിയശേഷമായിരുന്നു അസെൻസിയോ ഗോളുകൾ നേടിയത്. ഇറങ്ങി രണ്ടു മിനിറ്റിനുള്ളിൽ ആദ്യ ഗോളും 56-ാം മിനിറ്റിൽ രണ്ടാം ഗോളും അസെൻസിയോ നേടി.
ഡാനി കർവാഹലിന്റെ സെൽഫ് ഗോളിൽ (12-ാം മിനിറ്റ്) യുവന്റസാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, 39-ാം മിനിറ്റിൽ ഗാരത് ബെയ്ൽ റയലിനു സമനില നല്കി. ബെയ്ൽ 29 വാര പുറത്തുനിന്ന് പായിച്ച ഷോട്ടാണ് റയലിനെ ഒപ്പമെത്തിച്ചത്. മറ്റൊരു മത്സരങ്ങളിൽ എസി മിലാൻ 1-0ന് ബാഴ്സലോണയെ തോൽപ്പിച്ചു. ആന്ദ്രെ സിൽവ (90+3 മിനിറ്റ്) ആണ് ഗോൾ നേടിയത്.
റയൽ യുവന്റസിനെ തോൽപ്പിച്ചു
12:21 AM Aug 06, 2018 | Deepika.com