ഡബ്ലിൻ: ക്ലബ് സൗഹൃദ ഫുട്ബോൾ മത്സരങ്ങളിൽ ലിവർപൂളിനും ആഴ്സണലിനും ജയം. ലിവർപൂൾ 5-0ന് നാപ്പോളിയെയും ആഴ്സണൽ 2-0ന് ലാസിയോയെയും തോൽപ്പിച്ചു. ലിവർപൂളിനൊപ്പം ചേർന്ന ബ്രസീൽ ഗോൾകീപ്പർ ആലിസണിന്റെ അരങ്ങേറ്റ മത്സരമായിരുന്നു. അരങ്ങേറ്റത്തിൽ ഗോൾ വഴങ്ങാതെ വലകാക്കാൻ ബ്രസീലിയൻ താരത്തിനായി. ജയിംസ് മിൽനർ (4-ാം മിനിറ്റ്), ജോർജിനിനയോ വിയനാൽഡം (9-ാം മിനിറ്റ്), മുഹമ്മദ് സല (58-ാം മിനിറ്റ്), ഡാനിയൽ സ്റ്റുറിഡ്ജ് (73-ാം മിനിറ്റ്), ആൽബർട്ടോ മൊറേനോ (77-ാം മിനിറ്റ്) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്.
ആഴ്സണലിനുവേണ്ടി റീസ് നെൽസണ്‍ (18-ാം മിനിറ്റ്), പിയറി എമറിക് ഒൗബമെയാംഗ് (64-ാം മിനിറ്റ്) എന്നിവർ ഗോൾ നേടി. ശക്തരായ ഇംഗ്ലീഷ് ക്ലബ് ടോട്ടനത്തെ സ്പാനിഷ് ക്ലബ് ജിറോണ എഫ്സി 4-1ന് തോൽപ്പിച്ചു. ലൂകാസ് മൗറയിലൂടെ 13-ാം മിനിറ്റിൽ ടോട്ടനം മുന്നിലെത്തിരുന്നു. എന്നാൽ, ഹ്വാൻപെ (22-ാം മിനിറ്റ്), ആന്റോണി ലോസനോ (34-ാം മിനിറ്റ്), പോർട്ടു (53-ാം മിനിറ്റ്), അലക്സ് ഗാർസിയ (61-ാം മിനിറ്റ്) എന്നിവരുടെ ഗോളുകൾ സ്പാനിഷ് ക്ലബ്ബിനു വൻ ജയമൊരുക്കി.
ലിവർപൂൾ, ആഴ്സണൽ ജയിച്ചു
12:21 AM Aug 06, 2018 | Deepika.com