കോഴിക്കോട്: സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇടുക്കി ഓവറോൾ ജേതാക്കളായി. 427 പോയിന്റ് നേടിയ ഇടുക്കിക്ക് പിന്നിൽ 399 പോയന്റോടെ പാലക്കാട് രണ്ടാം സ്ഥാനം നേടി. തൃശൂരിനാണ് മൂന്നാം സ്ഥാനം (156 പോയന്റ്). ആതിഥേയരായ കോഴിക്കോട് 74 പോയിന്റുമായി അഞ്ചാമതായി. കേരള പോലീസ് ടീമിന് 29 പോയന്റാണുള്ളത്. വ്യക്തിഗത ഇനങ്ങളിൽ ഇടുക്കിയും പാലക്കാടും 33 വീതം സ്വർണം സ്വന്തമാക്കി. ടീം ഇനങ്ങളിൽ പാലക്കാടാണ് സ്വർണനേട്ടത്തിൽ മുന്നിലെത്തിയത് (21). ഇടുക്കിക്ക് 20 സ്വർണമുണ്ട്.
റൈഫിളിൽ പാലക്കാടിന്റെ പ്രതിഭയും പിസ്റ്റൾ വിഭാഗത്തിൽ എറണാകുളത്തിന്റെ നവീനുമാണ് വ്യക്തിഗത ചാമ്പ്യന്മാർ. ഓപ്പൺ സൈറ്റ് റൈഫിളിൽ പാലക്കാടിന്റെ കെ.സി. ശ്രീഹരി വ്യക്തിഗത ജേതാവായി. സമാപനസമ്മേളനത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു.
സംസ്ഥാന ഷൂട്ടിംഗിൽ ഇടുക്കി ജേതാക്കൾ
12:21 AM Aug 06, 2018 | Deepika.com