ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെട്ട ഹാർദിക് പാണ്ഡ്യക്കെതിരേ ശക്തമായ വിമർശനവുമായി വെസ്റ്റ് ഇൻഡീസ് മുൻ താരം മൈക്കിൾ ഹോൾഡിംഗ്. ഹാർദിക്കിനെ ഓൾറൗണ്ടറായാണ് ടീമിലെടുത്തത്. പക്ഷേ, ആദ്യ ടെസ്റ്റിൽ ഹാർദിക് എറിഞ്ഞത് 10 ഓവർ മാത്രം. വിക്കറ്റ് ഒന്നുപോലും ലഭിച്ചുമില്ല.
ആക്രമണോത്സുകതയില്ലാത്ത പന്തുകളായിരുന്നു ഹാർദിക്കിന്റേത്. കോഹ്ലി അദ്ദേഹത്തെ പന്തേൽപ്പിക്കാൻ കൂട്ടാക്കിയില്ല. രണ്ട് ഇന്നിംഗ്സിലുമായി ഹാർദിക് ബാറ്റുകൊണ്ട് നേടിയത് 22ഉം 31ഉം റണ്‍സും. അതേസമയം, ചേതേശ്വർ പൂജാരയെപ്പോലുള്ള സ്പെഷലിസ്റ്റ് ബാറ്റ്സ്മാനെ പുറത്തിരുത്തുകയും ചെയ്തു. ഈ ഒരു സാഹചര്യത്തിലേക്ക് നയിക്കുന്നത് എന്താണെന്ന് പിടികിട്ടുന്നില്ല. തികച്ചും നിരുത്തരവാദപരമാണിത് - ഹോൾഡിംഗ് പറഞ്ഞു. വിമർശനം ഹാർദിക്കിന്റെ പ്രകടനത്തിനെതിരേയാണെങ്കിലും ക്യാപ്റ്റൻ കോഹ്ലിയെയും ടീം മാനേജ്മെന്റിനെയുമാണ് ഹോൾഡിംഗ് പ്രതിസ്ഥാനത്തു നിർത്തുന്നത്.
ഹാർദിക്കിന് ഈ ടീമിൽ എന്തു കാര്യം: ഹോൾഡിംഗ്
12:21 AM Aug 06, 2018 | Deepika.com