ഏഷ്യൻ അണ്ടർ 18 ബാസ്കറ്റ്: ഇന്ത്യക്കു തോൽവി
12:21 AM Aug 06, 2018 | Deepika.com
നോണ്താബുരി: ഫിബ അണ്ടർ 18 ഏഷ്യൻ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പൊരുതിക്കീഴടങ്ങി. ഇഞ്ചോടിഞ്ചുപോരാട്ടത്തിൽ 83-80നായിരുന്നു ഇന്ത്യ തോൽവി വഴങ്ങിയത്. ഇന്ത്യക്കായി മലയാളി താരം സിജിൻ മാത്യു 16ഉം പ്രിൻസിപ്പൽ സിംഗ് 17ഉം പ്രത്യാൻഷു തൊമാർ 10ഉം പോയിന്റ് വീതം നേടി.