വാഷിംഗ്ടണ്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽനിന്ന് ബ്രിട്ടന്റെ ആൻഡി മുറെ പിന്മാറി. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനു തൊട്ടുമുന്‍പാണ് പിന്മാറുന്നതായി മുറെ അറിയിച്ചത്. ഓസ്ട്രേലിയയുടെ മിനോർ ആയിരുന്നു മുറെയുടെ എതിരാളി.
അടുത്ത ആഴ്ച ടൊറന്റോയിൽ നടക്കുന്ന റോജേഴ്സ് കപ്പിൽനിന്നും താരം പിന്മാറി. പ്രീക്വാർട്ടറിൽ മൂന്ന് മണിക്കൂറിലധികം നീണ്ട പോരാട്ടത്തിനുശേഷമായിരുന്നു മുറെ അവസാന എട്ടിൽ ഇടംപിടിച്ചത്. പരിക്കിനെത്തുടർന്നുള്ള ശസ്ത്രക്രിയയ്ക്കുശേഷം ഒരു വർഷം കഴിഞ്ഞാണ് മുറെ ഹാർഡ് കോർട്ടിൽ പോരാട്ടത്തിനായി വാഷിംഗ്ടണ്‍ ഓപ്പണിലിറങ്ങിയത്.
ആൻഡി മുറെ പിന്മാറി
11:47 PM Aug 04, 2018 | Deepika.com