പെഷവാർ: ഹെലികോപ്റ്റർ അഴിമതിക്കേസിൽ ചൊവ്വാഴ്ച ഹാജരാവാൻ നിർദേശിച്ച് നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് എൻഎബി കോടതി നോട്ടീസയച്ചു. ഖൈബർപക്തൂൺഹ്വാ സർക്കാരിന്റെ ഹെലികോപ്റ്ററുകൾ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതുമൂലം ഖജനാവിന് രണ്ടുകോടിയിലേറെ രൂപ നഷ്ടം വരുത്തിയെന്നാണ് ആരോപണം. 2013 മുതൽ ഈ പ്രവിശ്യ ഭരിക്കുന്നത് ഖാന്റെ പാർട്ടിയാണ്.
ചൊവ്വാഴ്ച ഇമ്രാൻ ഖാന്റെ മൊഴി രേഖപ്പെടുത്തുമെന്ന് എൻഎബി ഉദ്യോഗസ്ഥൻ പറഞ്ഞു. താൻ തെറ്റു ചെയ്തിട്ടില്ലെന്നും കേസ് രാഷ്്ട്രീയ പ്രേരിതമാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പ്രവിശ്യാ മുഖ്യമന്ത്രിയായിരുന്ന ഖട്ടക്കിന്റെയും നാലു മുതിർന്ന ഉദ്യോഗസ്ഥരുടെയും മൊഴി നേരത്തെ കോടതി രേഖപ്പെടുത്തിയിരുന്നു.