ലണ്ടൻ: ലോകത്തിലെ ഏറ്റവും വലിയ വെള്ളരിക്കാ വിളയിച്ച് ബ്രട്ടനിലെ സിക്ക് വംശജൻ രഘ്ബീർ സിംഗ്. ഇദ്ദേഹത്തിന്റെ ഡർബിയിലെ വസതിയിലുള്ള ഗ്രീൻ ഹൗസിൽ വളരുന്ന വെള്ളരിക്കായ്ക്ക് 129.54 സെന്റിമീറ്റർ(51) ഇഞ്ച് നീളമുണ്ട്. വെയ്ൽസിൽ ഉണ്ടായ 107 സെമി(42.13 ഇഞ്ച്) നീളമുള്ള വെള്ളരിയുടെ പേരിലാണ് നിലവിൽ ഗിന്നസ് റിക്കാർഡ്.