ന്യൂഡൽഹി: ഇന്ത്യയിലെ അതിർത്തി പട്ടണമായ ഭുവൻഷോംഗ്ലിംഗിൽനിന്ന് ഭൂട്ടാൻ തലസ്ഥാനമായ തിന്പുവിലേക്ക് ബോർഡർ റോഡ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നിർമിച്ചിരുന്ന റോഡ് നിർമാണം പൂർത്തിയായി. 30 കിലോമീറ്റർ ദൂരമുള്ള ദാംചു- ചുഖാ റോഡ് ഇന്ത്യയുടെ ഭൂട്ടാൻ സഹായധനത്തിൽനിന്ന് 287 കോടി രൂപ ചെലവിട്ടാണ് നിർമിച്ചത്.
ഊർജപദ്ധതികളുൾപ്പെടെ ഇന്ത്യയുടെ സഹായത്തോടെയുള്ള നിരവധി അടിസ്ഥാന സൗകര്യ വികസനങ്ങളാണ് ഭൂട്ടാനിൽ നടക്കുന്നത്. ഇന്ത്യ-ഭൂട്ടാൻ സൗഹൃദബന്ധത്തിന്റെ മകുടോദാഹരമാണ് റോഡെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് തോഗ്ബേ പറഞ്ഞു. കഴിഞ്ഞവർഷം നടന്ന ഇന്ത്യ-ചൈന ദോകലാം സംഘർഷത്തിൽ ഭൂട്ടാൻ ഇന്ത്യക്കൊപ്പമാണ് നിലകൊണ്ടത്.