മുംബൈ: ലോക്സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്യുന്ന പോസ്റ്ററുകൾ മുംബൈയിൽ വ്യാപകമായി പതിച്ച് കോൺഗ്രസ്. നാം സ്നേഹിച്ചാണു ജയിക്കുന്നത്, വെറുപ്പുകൊണ്ടല്ല എന്ന വാക്യത്തോടെയാണു പോസ്റ്റർ തയാറാക്കിയിരിക്കുന്നത്.
ആലിംഗന ചിത്രത്തോടൊപ്പം രാഹുൽ, സോണിയ എന്നിവരുടെ തലപ്പടങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പകയ്ക്കു സമൂഹത്തിൽ സ്ഥാനമില്ല എന്ന കോൺഗ്രസ് അധ്യക്ഷന്റെ സന്ദേശം ജനങ്ങളിലെത്തിക്കുകയെന്നതാണു ലക്ഷ്യമെന്നു മുംബൈ കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരുപം പറഞ്ഞു.