ലക്നോ: സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്തകളുടെ ഉറവിടം കണ്ടെത്താൻ ഉത്തർപ്രദേശിൽ ഇനി ഡിജിറ്റൽ ആർമീസ് എത്തും. പോലീസ് സേനയിലെ സൈബർ വിദഗ്ധരുടെ പ്രത്യേക സംഘമാണ് ഡിജിറ്റൽ ആർമീസ്.
സംസ്ഥാനത്തെ 1469 പോലീസ് സ്റ്റേഷനുകളിലുമായുള്ള 250 വാട്സ്ആപ് ഗ്രൂപ്പുകൾ വഴിയാണ് ഇതു സാധ്യമാക്കുക. ഇതിനായി ഓരോ ലോക്കൽ പോലീസ് സ്റ്റേഷനും സമീപം സേനയിൽനിന്നു വിരമിച്ചവർ, അധ്യാപകർ, ഡോക്ടർമാർ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ എന്നിവരുൾപ്പെടുന്ന 250 പേരുടെ വാട്സ്ആപ് ഗ്രൂപ്പ് രൂപീകരിക്കും.