ഇസ്ലാമാബാദ്: വനിതാ തടവുകാരെ പഠിപ്പിക്കാനുള്ള മറിയം നവാസിന്റെ ആഗ്രഹം നടപ്പില്ലെന്ന് അദിയാല ജയിൽ അധികൃതർ വ്യക്തമാക്കി. മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പുത്രിയാണ് മറിയം. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ഇരുവരും റാവൽപ്പിണ്ടിയിലെ അദിയാല ജയിലിലാണ്.