ല​​ക്ഷ്യ സെ​​ന്നി​​നു ച​​രി​​ത്ര സ്വ​​ർ​​ണം

12:45 AM Jul 23, 2018 | Deepika.com
ബാ​​ങ്കോ​​ക്ക്: ജൂ​​ണി​​യ​​ർ ഏ​​ഷ്യ​​ൻ ബാ​​ഡ്മി​​ന്‍റ​​ണ്‍ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ സിം​​ഗി​​ൾ​​സ് സ്വ​​ർ​​ണം ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യ സെ​​ന്നി​​ന്. പ​​തി​​നാ​​റു​​കാ​​ര​​നാ​​യ ല​​ക്ഷ്യ സെ​​ൻ ഫൈ​​ന​​ലി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത് ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ കു​​ൻ​​ല​​വൂ​​ത് വി​​റ്റി​​ദ്സ​​ര​​ണി​​നെ​​യാ​​ണ്. 21-19, 21-18നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ഭാ​​വി വാ​​ഗ്ദാ​​ന​​ത്തി​​ന്‍റെ ജ​​യം.

53 വ​​ർ​​ഷ​​ത്തി​​നി​​ടെ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സ് സ്വ​​ർ​​ണം നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ക്കാ​​ര​​നെ​​ന്ന റി​​ക്കാ​​ർ​​ഡും ഇ​​തോ​​ടെ ല​​ക്ഷ്യ സ്വ​​ന്ത​​മാ​​ക്കി. 1965ൽ ​​ഗൗ​​തം ഠാ​​ക്കൂ​​റാ​​ണ് ഈ ​​നേ​​ട്ടം ആ​​ദ്യ​​മാ​​യി കൈ​​വ​​രി​​ച്ച ഇ​​ന്ത്യ​​ൻ താ​​രം. 2012ൽ ​​പി.​​വി. സി​​ന്ധു പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യി​​രു​​ന്നു. ഠാ​​ക്കൂ​​റി​​നും സി​​ന്ധു​​വി​​നും​​ശേ​​ഷം ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തു​​ന്ന മൂ​​ന്നാ​​മ​​ത് താ​​ര​​വു​​മാ​​യി ല​​ക്ഷ്യ സെ​​ൻ.