മ്യൂണിക്ക്: ജർമൻ ഗ്രാൻപ്രീ എഫ് വണ്‍ പോരാട്ടത്തിൽ മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടണ് ജേതാവായി. 14-ാം സ്ഥാനത്ത് ഡ്രൈവിംഗ് ആരംഭിച്ച ഹാമിൽട്ടണ് ആവേശോജ്വല പോരാട്ടത്തിലാണ് ഒന്നാമതെത്തിയത്. അതേസമയം, പോൾപൊസിഷനിൽ മത്സരം ആരംഭിച്ച ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ പ്രതികൂലകാലാസ്ഥയിൽ തകർന്നു പുറത്തായതും ഹാമിൽട്ടണിനു ഗുണമായി.
മെഴ്സിഡസിന്റെ ബോട്ടസ് രണ്ടാമതും ഫെരാരിയുടെ കിമി റൈക്കോണ്‍ മൂന്നാമതും ഫിനിഷ് ചെയ്തു. ഇതോടെ 188 പോയിന്റുമായി ഹാമിൽട്ടണ് ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പിൽ മുന്നിലെത്തി. കഴിഞ്ഞ ദിവസം മെഴ്സിഡസ് 361 കോടി രൂപയുടെ വാർഷിക പ്രതിഫലത്തിൽ ഹാമിൽട്ടണുമായി രണ്ടുവർഷ കരാർ ഒപ്പിട്ടിരുന്നു. ലോകത്തിൽ ഏറ്റവും അധികം വാർഷിക പ്രതിഫലം കൈപ്പറ്റുന്ന എട്ടാമത് കായിക താരം എന്ന റിക്കാർഡിൽ അതോടെ ഹാമിൽട്ടണ് എത്തി.
ജർമനിയിൽ ഹാമിൽട്ടണ്
12:45 AM Jul 23, 2018 | Deepika.com