ബുലവായോ: ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 1,000 റണ്‍സ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കി പാക്കിസ്ഥാൻ ഓപ്പണർ ഫഖാർ സമാൻ. 18-ാം ഇന്നിംഗ്സിലാണ് സമാൻ 1,000 ക്ലബ്ബിൽ എത്തിയത്. ഇതോട 21 ഇന്നിംഗ്സിൽനിന്ന് 1,000 റണ്‍സ് നേടിയ വെസ്റ്റ് ഇൻഡീസിന്റെ വിവ് റിച്ചാർഡ്സ് ഉൾപ്പെടെയുള്ളവരെ പാക് ഇടങ്കയ്യൻ ഓപ്പണർ പിന്തള്ളി. മത്സരത്തിൽ സമാൻ 85 റണ്‍സ് നേടി.
ഇമാനം ഉൾ ഹഖ് (110 റണ്‍സ്), ബാബർ അസം (106 നോട്ടൗട്ട്) എന്നിവരുടെ ഇന്നിംഗ്സിന്റെകൂടി കരുത്തിൽ പാക്കിസ്ഥാൻ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 364 റണ്‍സ് നേടി. ആതിഥേയരുടെ ഇന്നിംഗ്സ് 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 233ൽ അവസാനിച്ചു, 131 റണ്‍സിന്റെ തോൽവി. പരന്പര 5-0നു പാക്കിസ്ഥാൻ തൂത്തുവാരി.
സമാനു ചരിത്ര നേട്ടം
12:45 AM Jul 23, 2018 | Deepika.com