ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ബെൽജിയത്തിന്റെ ക്യാപ്റ്റൻ ഏഡൻ അസാറിനെ വിൽക്കാൻ ഒരുക്കമല്ലെന്ന് ഇംഗ്ലീഷ് ക്ലബ് ചെൽസി സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിനോട് സൂചിപ്പിച്ചതായി റിപ്പോർട്ട്. 17 കോടി പൗണ്ട് (1,534 കോടി രൂപ) നല്‍കിയാൽപോലും അസാറിനെ നല്‍കില്ലെന്ന് ചെൽസി വ്യക്തമാക്കിയതായി മിറർ റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ട്രാൻസ്ഫർ തുകയാകും 17 കോടി പൗണ്ട്. 20 കോടി പൗണ്ടിന് (1,805 കോടി രൂപ) പിഎസ്ജിയിലെത്തിയ ബ്രസീൽ താരം നെയ്മറാണ് ഏറ്റവും വലിയ ട്രാൻസ്ഫർ തുകയ്ക്ക് ഉടമ.
2020വരെ കരാർ കാലാവധിയുള്ള അസാറിന് ആഴ്ചയിൽ 2.7 കോടി (മൂന്ന് ലക്ഷം പൗണ്ട്) പ്രതിഫലം നല്‍കാനാണ് ചെൽസി ഒരുങ്ങുന്നതെന്നും സൂചനയുണ്ട്.
അസാറിനെ വിൽക്കുന്നില്ലെന്നു ചെൽസി
12:45 AM Jul 23, 2018 | Deepika.com