ന്യൂഡൽഹി: മോദി സർക്കാരിനെതിരേയുള്ള അവിശ്വാസപ്രമേയത്തെ എതിർത്തതിലൂടെ അണ്ണാ ഡിഎംകെ നട്ടെല്ലില്ലാത്ത നിലപാട് സ്വീകരിക്കുകയായിരുന്നുവെന്ന് ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ.
നിരവധി പ്രശ്നങ്ങളുണ്ടായിട്ടും ബിജെപിയെ പിന്തുണച്ച അണ്ണാ ഡിഎംകെയുടെ നിലപാട് സ്വകാര്യ ലാഭത്തിനു വേണ്ടിയാണെന്നും സ്റ്റാലിൻ ആരോപിച്ചു. ബിജെപിയും അണ്ണാ ഡിഎംകെയും തമ്മിലുള്ള തന്ത്രപരമായ സഖ്യമാണിതെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.