ലണ്ടൻ: വനിതാ ലോകകപ്പ് ഹോക്കിയിൽ പൂൾ ബിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ശക്തരായ ഇംഗ്ലണ്ടിനെ 1-1 സമനിലയിൽ കുടുക്കി. മത്സരത്തിന്റെ സിംഹഭാഗവും മുന്നിട്ടുനിന്നശേഷമായിരുന്നു ഇന്ത്യ സമനില വഴങ്ങിയത്.
25-ാം മിനിറ്റിൽ നേഹ ഗോയലിന്റെ ഗോളിൽ ഇന്ത്യ മുന്നിൽ കടന്നു. അട്ടിമറി ജയത്തോടെ ഇന്ത്യ ലോകകപ്പ് പോരാട്ടം ആരംഭിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും 54-ാം മിനിറ്റിൽ ആതിഥേയർ സമനില ഗോൾ നേടി. ലിലി ഒൗസ്ലിയുടെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ സമനില ഗോൾ.
പൂൾ സിയിലെ മത്സരത്തിൽ ജർമനി 3-1ന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. ജർമനിക്കായി ഹ്യൂസ് (14, 54 മിനിറ്റുകൾ) ഇരട്ട ഗോൾ നേടിയപ്പോൾ ഒറൂസ് (32-ാം മിനിറ്റ്) പട്ടിക പൂർത്തിയാക്കി. ഡീറ്റെൽഫ്സ് (40 മിനിറ്റ്) ദക്ഷിണാഫ്രിക്കയ്ക്കായി ലക്ഷ്യം കണ്ടു.
ഇന്ത്യ ഇംഗ്ലണ്ടിനെ സമനിലയിൽ കുടുക്കി
12:12 AM Jul 22, 2018 | Deepika.com