ബ്രസീൽ താരം വില്യണിനെ ഇംഗ്ലീഷ് ക്ലബ് ചെൽസിയിൽനിന്ന് സ്വന്തമാക്കാൻ സ്പാനിഷ് വന്പനായ ബാഴ്സലോണ രംഗത്ത്. 496 കോടി രൂപ വില്യണിന്റെ ട്രാൻസ്ഫറിനായി മുടക്കാൻ ബാഴ്സ തയാറാണെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്തു. ഇരുപത്തൊന്പതുകാരനായ വില്യണ് ലോകകപ്പിൽ ബ്രസീലിനായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
ചാന്പ്യൻസ് ലീഗിൽ ബാഴ്സയ്ക്കെതിരായ മത്സരത്തിൽ ചെൽസിക്കായി വില്യണ് നടത്തിയ മിന്നും പ്രകടനവും സ്പാനിഷ് ക്ലബ്ബിന്റെ കണ്ണിലുടക്കിയതായാണ് സൂചന. എന്നാൽ, ബാഴ്സലോണ യൂറോപ്യൻ യൂണിയൻ പാസ്പോർട്ടില്ലാത്ത ഒരു താരത്തെ ഒഴിവാക്കിയാൽ മാത്രമേ വില്യണിനു ന്യൂകാന്പിൽ കടക്കാനൊക്കൂ.
വില്യണിനായി 496 കോടിയുമായി ബാഴ്സ
12:12 AM Jul 22, 2018 | Deepika.com