ലോ​​ക​​റി​​ക്കാ​​ർ​​ഡി​​ന് അ​​രി​​കെ സ​​മാ​​ൻ

12:07 AM Jul 22, 2018 | Deepika.com
ബു​​ല​​വാ​​യോ: ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഇ​​ര​​ട്ട സെ​​ഞ്ചു​​റി നേ​​ടു​​ന്ന ആ​​ദ്യ പാ​​ക് താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് സ്വ​​ന്ത​​മാ​​ക്കി​​യ ഫ​​ഖാ​​ർ സ​​മാ​​ൻ മ​​റ്റൊ​​രു ലോ​​ക റി​​ക്കാ​​ർ​​ഡി​​ന​​രി​​കേ. വേ​​ഗ​​ത്തി​​ൽ 1,000 റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡി​​ലേ​​ക്ക് ഇ​​രു​​പ​​ത്തെ​​ട്ടു​​കാ​​ര​​നാ​​യ പാ​​ക് ഓ​​പ്പ​​ണ​​ർ​​ക്ക് ഇ​​നി​​ വേ​​ണ്ടി​​യ​​ത് 20 റ​​ണ്‍​സ് മാ​​ത്രം.

ഇ​​ന്ന് സിം​​ബാ​​ബ് വെ​​യ്ക്കെ​​തി​​രേ 20 റ​​ണ്‍​സ് നേ​​ടി​​യാ​​ൽ സാ​​ക്ഷാ​​ൽ വി​​വ് റി​​ച്ചാ​​ർ​​ഡ്സി​​നെ മ​​റി​​ക​​ട​​ന്ന് വേ​​ഗ​​ത്തി​​ൽ 1,000 റ​​ണ്‍​സ് എ​​ന്ന ച​​രി​​ത്ര​​നേ​​ട്ടം ഇ​​ട​​ങ്ക​​യ്യ​​ൻ ബാ​​റ്റ്സ്മാ​​നു സ്വ​​ന്ത​​മാ​​ക്കാം. 1997ൽ ​​ഇ​​ന്ത്യ​​ക്കെ​​തി​​രേ സ​​യീ​​ദ് അ​​ൻ​​വ​​ർ കു​​റി​​ച്ച 194 റ​​ണ്‍​സ് പ​​ഴ​​ങ്ക​​ഥ​​യാ​​ക്കി​​യ സ​​മാ​​ൻ 210 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു.

21 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്നാ​​ണ് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് താ​​ര​​മാ​​യ റി​​ച്ചാ​​ർ​​ഡ്സ് 1,000 റ​​ണ്‍​സ് പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. സ​​മാ​​ൻ ക​​ഴി​​ഞ്ഞ ദി​​വ​​സ​​ത്തെ ഇ​​ര​​ട്ട​സെ​​ഞ്ചു​​റി​​യി​​ലൂ​​ടെ 17 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 980 റ​​ണ്‍​സി​​ൽ എ​​ത്തി​​നി​​ൽ​​ക്കു​​ക​​യാ​​ണ്. 1980ലാ​​യി​​രു​​ന്നു റി​​ച്ചാ​​ർ​​ഡ്സ് റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച​​ത്.

ഇരുപത്തിയൊന്ന് ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 1,000 തി​​ക​​ച്ച് കെ​​വി​​ൻ പീ​​റ്റേ​​ഴ്സ​​ണ്‍, ജോ​​നാ​​ഥ​​ൻ ട്രോ​​ട്ട്, ക്വി​​ന്‍റ​​ണ്‍ ഡി ​​കോ​​ക്ക്, ബാ​​ബ​​ർ അ​​സം എ​​ന്നി​​വ​​രും റി​​ച്ചാ​​ർ​​ഡ്സി​​നൊ​​പ്പ​​മു​​ണ്ട്. 23 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് ആ​​യി​​രം ക്ല​​ബ്ബി​​ലെ​​ത്തി​​യ​​വ​​രാ​​ണ് ഗ്രീ​​നി​​ഡ്ജ് (വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്), റ​​യാ​​ൻ ടോ​​ൻ​​ഡോ​​ഷെ (ഹോ​​ള​​ണ്ട്), അ​​സ്ഹ​​ർ അ​​ലി (പാ​​ക്കി​​സ്ഥാ​​ൻ) എ​​ന്നി​​വ​​ർ.

ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യും ശി​​ഖ​​ർ ധ​​വാ​​നും 1,000 റ​​ണ്‍​സ് തി​​ക​​യ്ക്കാ​​ൻ 24 ഇ​​ന്നിം​​ഗ്സു​​ക​​ൾ എ​​ടു​​ത്തി​​രു​​ന്നു.

വേ​​ഗ​​ത്തി​​ൽ ഏകദിന 1,000

താ​​രം, രാ​​ജ്യം, വ​​ർ​​ഷം, ഇ​​ന്നിം​​ഗ്സ്

വി​​വ് റി​​ച്ചാ​​ർ​​ഡ്സ് വി​​ൻ​​ഡീ​​സ് 1980 21
പീ​​റ്റേ​​ഴ്സ​​ണ്‍ ഇം​​ഗ്ല​ണ്ട് 2006 21
ജോ​​നാ​​ഥ​​ൻ ട്രോ​​ട്ട് ഇം​​ഗ്ല​ണ്ട് 2011 21
ഡി​​കോ​​ക്ക് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 2014 21
ബാ​​ബ​​ർ അ​​സം പാ​​ക്കി​​സ്ഥാ​​ൻ 2017 21