ലണ്ടൻ: ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃഥിമാൻ സാഹയുടെ വലതു തോളിന് ശസ്ത്രക്രിയ നടത്താനൊരുങ്ങുകയാണെന്ന് ബിസിസിഐ. ജൂലൈ അവസാന ആഴ്ചയോ ഓഗസ്റ്റ് ആദ്യമോ മാഞ്ചസ്റ്ററിൽ ശസ്ത്രക്രിയ നടത്തുമെന്നാണ് സൂചന.
ശസ്ത്രക്രിയയക്കുശേഷം ചുരുങ്ങിയത് രണ്ട് മാസമെങ്കിലും വിശ്രമം വേണ്ടിവരും. നേരത്തേ കൈവിരലിനു പരിക്കേറ്റ സാഹയ്ക്ക് വിശ്രമം വേണ്ടിവരുമെന്നും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയ്ക്കിടെ മടങ്ങിവരുമെന്നുമായിരുന്നു സൂചന. എന്നാൽ, ഇന്നലെ ബിസിസിഐ ഒൗദ്യോഗിക വെബ്സൈറ്റിലൂടെ സാഹയുടെ തോളിനും പരിക്കുണ്ടെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവരുമെന്നും അറിയിച്ചു.
സാഹയുടെ തോളിനു ശസ്ത്രക്രിയ
12:07 AM Jul 22, 2018 | Deepika.com