അശോകചക്രം: എഫ്ഐഎച്ച് ക്ഷമാപണം നടത്തി
12:07 AM Jul 22, 2018 | Deepika.com
ലണ്ടൻ: ലോകകപ്പ് വനിതാ ഹോക്കിയിൽ ടീമുകളെ പരിചയപ്പെടുത്തിയ ചടങ്ങിനിടെ ഇന്ത്യയുടെ ദേശീയ പതാകയിൽ അശോകചക്രം ഇല്ലാതിരുന്നതിൽ ക്ഷമാപണം നടത്തി എഫ്ഐഎച്ച് (ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഹോക്കി). സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ റാണി രാംപാലിന്റെ വശത്തായി വച്ചിരുന്ന ദേശീയ പതാകയിലായിരുന്നു അശോകചക്രം ഇല്ലാതിരുന്നത്. ഇതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം റാണി നീക്കം ചെയ്തിരുന്നു.