സി​​റ്റി​​യെ വീ​​ഴ്ത്തി ഡോ​​ർട്ട്മു​​ണ്ട്

12:07 AM Jul 22, 2018 | Deepika.com
ഷി​​ക്കാ​​ഗോ: ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ചാ​​ന്പ്യ​​ൻ​​സ് ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യെ കീ​​ഴ​​ട​​ക്കി ബൊ​​റൂ​​സി​​യ ഡോ​​ർട്ട്മു​​ണ്ട്. മ​​രി​​യോ ഗോ​​റ്റെ​​സ് 28-ാം മി​​നി​​റ്റി​​ൽ നേ​​ടി​​യ പെ​​ന​​ൽ​​റ്റി ഗോ​​ളി​​ലാ​​ണ് ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ചാ​​ന്പ്യ​ന്മാ​​രാ​​യ സി​​റ്റി​​യെ ഡോ​​ർട്ട്മു​​ണ്ട് വീ​​ഴ്ത്തി​​യ​​ത്.

541 കോ​​ടി രൂ​​പ​​യ്ക്ക് ഇ​​ത്ത​​വ​​ണ സ്വ​​ന്ത​​മാ​​ക്കി​​യ അ​​ൾ​​ജീ​​രി​​യ​​ൻ വിം​​ഗ​​ർ റി​​യാ​​ദ് ക​​രിം മെ​​ഹ്റെ​​സ് സി​​റ്റി​​ക്കാ​​യി അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ൽ മി​​ക​​വ് പു​​റ​​ത്തെ​​ടു​​ത്തു. ലീ​​സ്റ്റ​​ർ സി​​റ്റി​​യി​​ൽ​​നി​​ന്നാ​​ണ് ഇ​​രു​​പ​​ത്തി​​യേ​​ഴു​​കാ​​ര​​നാ​​യ അ​​ൾ​​ജീ​​രി​​യ​​ൻ താ​​രം മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യി​​ലെ​​ത്തി​​യ​​ത്. ര​​ണ്ടാം പ​​കു​​തി​​യി​​ൽ ഗോ​​ളി ജോ ​​ഹാ​​ർ​​ട്ട് സി​​റ്റി​​ക്കാ​​യി വ​​ല​​കാ​​ത്തു. 2016 ഓ​​ഗ​​സ്റ്റി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ഹാ​​ർ​​ട്ട് സി​​റ്റി​​ക്കാ​​യി ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യ​​ത്.

മറ്റൊരു മത്സരത്തിൽ ബയേൺ മ്യൂണിക്ക് 3-1നു പിഎസ്ജിയെ കീഴടക്കി. ഹാ​വി മാ​ർ​ട്ടി​ന​സ് (60-ാം മി​നി​റ്റ്), റെ​ന​റ്റോ സാ​ഞ്ച​സ് (68-ാം മി​നി​റ്റ്), ജോ​ഷ്വ സി​ർ​ക്സീ (78-ാം മി​നി​റ്റ്) എ​ന്നി​വ​ർ ബ​യേ​ണി​നാ​യി ഗോ​ൾ നേ​ടി. 31-ാം മി​നി​റ്റി​ൽ ടിം ​വീ​ഹ് ആ​യി​രു​ന്നു പാ​രി സാ​ൻ ഷെ​ർ​മ​യ്നാ​യി ല​ക്ഷ്യം​ക​ണ്ട​ത്.