കൊറിയൻ കൂട്ടായ്മയ്ക്ക് സ്വർണം
12:07 AM Jul 22, 2018 | Deepika.com
സിയൂൾ: കൊറിയ ഓപ്പണ്‍ മിക്സഡ് ഡബിൾസ് ടേബിൾ ടെന്നീസിൽ ഉത്തര-ദക്ഷിണ കൊറിയക്കാർ ഒന്നിച്ച ടീമിനു സ്വർണം. ദക്ഷിണകൊറിയക്കാരിയായ ജാങ് വൂ ജിനും ഉത്തരകൊറിയക്കാരനായ ചാ ഹ്യൂ സിംമുമാണ് കൊറിയൻ കൂട്ടായ്മയായി കളത്തിലിറങ്ങിയത്. ഫൈനലിൽ ചൈനയെ 3-1നു കീഴടക്കിയായിരുന്നു ഇവരുടെ സ്വർണ നേട്ടം.