അന്പെയ്ത്ത്: ഇന്ത്യക്കു വെള്ളി
12:07 AM Jul 22, 2018 | Deepika.com
ന്യൂഡൽഹി: ലോകകപ്പ് അന്പെയ്ത്തിൽ ഇന്ത്യയുടെ വനിതാ ടീമിന് വെള്ളി. ഫൈനലിൽ ഫ്രാൻസിനു മുന്നിൽ ഒരു പോയിന്റിനു പരാജയപ്പെട്ടാണ് ഇന്ത്യ വെള്ളിയിൽ സംതൃപ്തരായത്. ഇന്ത്യയുടെ തൃഷ ദേബ്, മുഷ്കൻ കിരർ, ജ്യോതി സുരേഖ എന്നിവരുടെ ടീമാണ് 229-228 എന്ന സ്കോറിൽ വെള്ളി നേടിയത്.