വാഷിംഗ്ടൺ ഡിസി: താൻ പറഞ്ഞ കാര്യങ്ങൾ രഹസ്യമായി റിക്കാർഡ് ചെയ്ത മുൻ അഭിഭാഷകൻ മൈക്കിൾ കോഹനെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇടപാടുകാരൻ പറയുന്നതു രഹസ്യമായി അഭിഭാഷകൻ റിക്കാർഡ് ചെയ്ത സംഭവം മുന്പു കേട്ടിട്ടില്ലെന്നും നിയമവിരുദ്ധമാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
ട്രംപുമായി ബന്ധമുണ്ടെന്ന് ആരോപിച്ച പ്ലേബോയ് മോഡൽ കാരൻ മക്ഡഗലിനു പണം നൽകുന്ന കാര്യമാണ് ടേപ്പിലുള്ളത്. ട്രംപ് യുഎസ് പ്രസിഡന്റായി വിജയിച്ച തെരഞ്ഞെടുപ്പിനു രണ്ടു മാസം മുന്പാണ് സംഭാഷണം നടന്നത്. കോഹന്റെ വസതിയിൽ ജനുവരിയിൽ നടന്ന റെയ്ഡിൽ കണ്ടെത്തിയ ടേപ്പ് ഇന്നലെ മാധ്യമങ്ങളിലൂടെ പുറത്തുവരികയായിരുന്നു.
ട്രംപുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ തനിക്കു പണം തന്നുവെന്നു നീലച്ചിത്ര നടിയായ സ്റ്റോമി ഡാനിയേലും ആരോപിച്ചിട്ടുണ്ട്.