ഭുവനേശ്വർ: ഒഡീഷയിൽ വിവിധ ജില്ലകളിലായി ഇന്നലെ 13 പേർ മിന്നലേറ്റു മരിച്ചു. ബാലസോർ ജില്ലയിൽ മാത്രം ഏഴു പേർ മരിച്ചു. മയുർഭഞ്ച്, കിയോൻഝർ, കേന്ദ്രപ്പാറ, നയാഗഡ്, നുവാപദ ജില്ലകളിലാണു മറ്റുള്ളവർ മരിച്ചത്. കൃഷിടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണു മരിച്ചവരിലേറെയും.