ലണ്ടൻ: 2020ൽ നടക്കുന്ന ലണ്ടൻ മേയർ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ സാദിക് ഖാനെ നേരിടാനായി രണ്ട് ഇന്ത്യക്കാരുൾപ്പെടെ പത്തുപേരുടെ ചുരുക്കപ്പട്ടിക കൺസർവേറ്റീവ് പാർട്ടി തയാറാക്കി. ലക്നോ സ്വദേശിയായ ബിസിനസുകാരി റൂബി മക്ഗ്രിഗോർ സ്മിത്ത്, സിക്കുകാരനായ കുൽവീർ റേഞ്ചർ എന്നിവരാണ് പട്ടികയിലുള്ള ഇന്ത്യക്കാർ. ഒക്ടോബറിൽ വോട്ടെടുപ്പിലൂടെ സ്ഥാനാർഥിയെ നിശ്ചയിക്കും.