ഇംഗ്ലീഷ് പ്രീമിയർ ലീഗിനു മുന്നോടിയായുള്ള സന്നാഹ പരിശീലന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു സമനില. യുഎസ്എയിൽ പര്യടനത്തിലുള്ള യുണൈറ്റഡ് അരിസോണയിൽ നടന്ന മത്സരത്തിൽ മെക്സിക്കൻ സംഘമായ ക്ലബ് അമേരിക്കയോട് 1-1നാണ് സമനിലയിൽ രക്ഷപ്പെട്ടത്. 59-ാം മിനിറ്റിൽ ഹെൻറി മാർട്ടിന്റെ ഗോളിൽ മുന്നിൽക്കടന്ന എതിരാളികളെ 78-ാം മിനിറ്റിൽ ഹ്വാൻ മാട്ടയിലൂടെ യുണൈറ്റഡ് സമനിലയിൽ പിടിക്കുകയായിരുന്നു.
ലോകകപ്പിനെത്തുടർന്ന് പ്രമുഖ താരങ്ങൾ വിശ്രമത്തിലായതിനാൽ രണ്ടാം നിരയുമായാണ് യുണൈറ്റഡ് ഇറങ്ങിയത്. പോൾ പോഗ്ബ, റൊമേലു ലുകാക്കു, ഡേവിഡ് ഹേ ഗയ, ഫ്രെഡ് തുടങ്ങിയവർ ടീമിനൊപ്പമുണ്ടായിരുന്നില്ല. നമാൻജ മാറ്റിക്, അലക്സിസ് സാഞ്ചസ് തുടങ്ങിയവരും യുണൈറ്റഡ് സംഘത്തിൽ ഇല്ലായിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിനു സമനില
01:05 AM Jul 21, 2018 | Deepika.com