നെയ്മർ പിഎസ്ജിയിൽ തുടരും
01:05 AM Jul 21, 2018 | Deepika.com
സാവോ പോളോ: ബ്രസീൽ സൂപ്പർ താരം നെയ്മർ ഫ്രഞ്ച് ക്ലബ്ബായ പാരീ സാൻ ഷെർമയ്നിൽ തുടരും. നെയ്മർതന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്ലബ്ബുമായി കരാറുണ്ടെന്നും പാരീസിൽ തുടരുമെന്നും നെയ്മർ പറഞ്ഞു. കഴിഞ്ഞ സീസണിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയ്ക്ക് നെയ്മർ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിൽനിന്ന് പിഎസ്ജിയിൽ എത്തിയത്.