പ്രിൻസ് മറ്റം ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് കമ്മീഷണർ
01:05 AM Jul 21, 2018 | Deepika.com
തിരുവല്ല: കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി ഡോ. പ്രിൻസ് കെ. മറ്റം ഫിബ അണ്ടർ 18 ആണ്‍കുട്ടികളുടെ ഏഷ്യൻ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് കമ്മീഷണറായി നിയമിതനായി. അടുത്ത മാസം അഞ്ച് മുതൽ 11വരെ ബാങ്കോക്കിലാണ് ഏഷ്യൻ ചാന്പ്യൻഷിപ്പ്. ഈ മാസം 30 ന് ആരംഭിക്കുന്ന ഈസ്റ്റ് ഇന്റർ സോണ്‍ ഏഷ്യൻ ചാന്പ്യൻസ് കപ്പ് യോഗ്യതാ മത്സരങ്ങളുടെ കമ്മീഷണറും പ്രിൻസ് ആണ്.