ന്യൂഡൽഹി: ലോക്പാലിനുവേണ്ടിയുള്ള സെലക്ഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കില്ലെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. ലോക്പാലിനുവേണ്ടിയുള്ള സമാനയോഗങ്ങളിൽനിന്നു നേരത്തേയും ഖാർഗെ വിട്ടുനിന്നിട്ടുണ്ട്.
ലോക്പാൽ ആക്ട് 2013 പ്രകാരം സന്പൂർണ അധികാരത്തോടെയുള്ള അംഗമായി നിയമിക്കുന്നതുവരെ സെലക്ഷൻ കമ്മിറ്റിയിൽ താൻ പങ്കെടുക്കില്ലെന്നാണ് ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പ്രത്യേക ക്ഷണിതാവ് എന്ന് തന്നെ അഭിസംബോധന ചെയ്യേണ്ടെന്നും കത്തിൽ പറയുന്നു.
ലോക്പാൽ ആക്ട് നാലാം വകുപ്പിൽ അത്തരമൊരു അധികാരത്തെക്കുറിച്ചു പരാമർശിക്കുന്നില്ലെന്നു സർക്കാരിനു നന്നായി അറിയാമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.