ന്യൂഡൽഹി: എയർസെൽ- മാക്സിസ് സാന്പത്തിക ഇടപാട് കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. ചിദംബരം, മകൻ കാർത്തി ചിദംബരം എന്നിവരെക്കൂടാതെ മറ്റു 16 പേർക്കുമെതിരേകൂടി കുറ്റം ചുമത്തിയുള്ള അനുബന്ധ കുറ്റപത്രമാണ് ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ സിബിഐ സമർപ്പിച്ചത്. കുറ്റപത്രം പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്നി ജൂലൈ 31നു പരിഗണിക്കും.