പാരീസ്: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ അത്ലറ്റിക്സ് ടീമിന്റെ തെരഞ്ഞെടുപ്പ് നടന്ന ഇന്റർ സ്റ്റേറ്റ് മീറ്റിൽനിന്ന് അത്ലറ്റിക് ഫെഡറേഷൻ ഒഴിവ് നല്കിയ പ്രമുഖ താരങ്ങളിൽ ഒരാളായിരുന്നു ജാവലിൻത്രോ പ്രതിഭയായ നീരജ് ചോപ്ര.
ഏഷ്യൻ ഗെയിംസിനു മുന്നോടിയായുള്ള പരിശീലനത്തിനു തടസമുണ്ടാകാതിരിക്കാനായിരുന്നു അത്. നീരജും പരിശീലകനും അതുതന്നെയായിരുന്നു ആവശ്യപ്പെട്ടതും. എന്നാൽ, തന്റെ മികച്ച ദൂരമായ 87.47 മീറ്ററിനൊപ്പമെത്താൻ ഫ്രാൻസിലെ സോട്ടെവില്ല അത്ലറ്റിക് മീറ്റിൽ കഴിഞ്ഞ ദിവസം നീരജിനായില്ല. മീറ്റിൽ 85.17 മീറ്ററുമായി നീരജ് സ്വർണം സ്വന്തമാക്കി. തന്റെ മികച്ച ദൂരത്തേക്കാൾ രണ്ട് മീറ്ററിലധികം പിന്നിലാണ് നീരജ്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ് ഈ യുവതാരം.
മികച്ച പ്രകടനത്തിന് അടുത്തെത്താതെ നീരജ്
01:02 AM Jul 20, 2018 | Deepika.com