ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ ഫ്രഞ്ച് ടീമിന്റെ നെടുന്തൂണായ മധ്യനിരക്കാരൻ പോൾ പോഗ്ബയ്ക്ക് ഒരു മോഹം, പഴയ ക്ലബ്ബായ യുവന്റസിലേക്ക് തിരിച്ചുപോകണം. അതിനു കാരണവുമുണ്ട്. പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിൽനിന്ന് ഇത്തവണ യുവന്റസിൽ എത്തിയിട്ടുണ്ട്. റൊണാൾഡോയുടെ സാന്നിധ്യത്തിന് അപ്പുറം മാഞ്ചസ്റ്റർ യുണൈറ്റഡിൽ പരിശീലകൻ ഹൊസെ മൗറീഞ്ഞോയുമായുള്ള അസ്വാരസ്യവും പോഗ്ബയെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതായാണ് റിപ്പോർട്ട്.
ഫ്രാൻസിനായി പുറത്തെടുത്ത മികവ് ക്ലബ്ബിലും പോഗ്ബ കാഴ്ചവയ്ക്കണമെന്ന് മൗറീഞ്ഞോ കഴിഞ്ഞ ദിവസം പറയാതെ പറഞ്ഞിരുന്നു. 2016ലാണ് പോഗ്ബ യുവന്റസിൽനിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയത്. ഇരുപത്തഞ്ചുകാരനായ പോഗ്ബ യുണൈറ്റഡിനായി 57 മത്സരങ്ങളിൽനിന്ന് 11 ഗോൾ നേടിയിട്ടുണ്ട്.
പോഗ്ബയ്ക്ക് യുവന്റസിൽ പോകണം
01:02 AM Jul 20, 2018 | Deepika.com