മുംബൈ: ടീം ഇന്ത്യയുടെ നായകപദവിയിൽ നിന്നു രാജിവച്ചിട്ട് വർഷം ഒന്നായെങ്കിലും ധോണി തന്നെയാണ് ബിസിസിഐയുടെ വെബ്സൈറ്റില്‍ ഇപ്പോഴും ക്യാപ്റ്റന്‍.
വെബ്സൈറ്റില്‍ കളിക്കാരെ കുറിച്ചുള്ള വിവരങ്ങളിലാണ് ധോണിയുടെ പ്രൊഫൈലിൽ ക്യാപ്റ്റന്‍ എന്നു രേഖപ്പെടുത്തിയിരുന്നത്. വിരാട് കോഹ്ലിയേയും നായകന് എന്ന പേരിലാണ് അവതരിപ്പിച്ചിട്ടുള്ളതെങ്കിലും ധോണിയുടെ പേരിന് താഴെ പെട്ടെന്ന് കാണാവുന്ന തരത്തിലാണ് ക്യാപ്റ്റന്‍ എന്ന് എഴുതിയിരിക്കുന്നത്. വെബ്സൈറ്റിലെ പിഴവ് സോഷ്യൽ മീഡിയയിൽ തരംഗമായതോടെ ബിസിസിഐ തിരുത്തി.
വെബ്സൈറ്റില്‍ ക്യാപ്റ്റന്‍ ധോണി!
01:02 AM Jul 20, 2018 | Deepika.com