കൊച്ചി: വടുതല ഡോണ്‍ ബോസ്കോ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 14-ാമത് ഐസിഎസ്ഇ, ഐഎസ്സി സ്റ്റേറ്റ് ഫുട്ബോൾ ചാന്പ്യൻഷിപ്പ് ഇന്നു മുതൽ 23 വരെ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കും.
കേരളത്തിലെ വിവിധ ജില്ലകളിലെ 48 സ്കൂളുകളിൽനിന്നായി ജൂണിയർ, സീനിയർ വിഭാഗങ്ങളിലുള്ള ടീമുകൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന ഫുട്ബോൾ മാമാങ്കത്തിൽ 46 ടീമുകൾ മാറ്റുരയ്ക്കും. ഇന്ന് ഉച്ചയ്ക്കു രണ്ടിനു മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഹൈബി ഈഡൻ എംഎൽഎ ചാന്പ്യൻഷിപ് ഔദ്യോഗികമായി ഉദ്ഘാടനംചെയ്യും. ഡോണ്‍ ബോസ്കോ റെക്ടറും മാനേജരുമായ ഫാ. പോൾസണ്‍ കന്നപ്പിളളി അധ്യക്ഷത വഹിക്കും.
ഐസിഎസ്ഇ, ഐഎസ്സി സ്റ്റേറ്റ് ഫുട്ബോൾ ചാന്പ്യൻഷിപ്പ്
01:02 AM Jul 20, 2018 | Deepika.com