ന്യൂഡൽഹി: കേരളത്തിൽനിന്ന് മൂന്ന് അംഗങ്ങൾ രാജ്യസഭാ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു. ജോസ്. കെ. മാണി, എളമരം കരീം, ബിനോയ് വിശ്വം എന്നിവരാണ് ഇന്നലെ രാവിലെ 11നു രാജ്യസഭാ അധ്യക്ഷൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനു മുന്പാകെ സത്യപ്രതിജ്ഞ ചെയ്തത്. ഇവരെ കൂടാതെ രാഷ്ട്രപതി നാമനിർദേശം ചെയ്ത ഡോ. സൊണാൽ മാൻസിംഗ്, രഘുനാഥ് മൊഹാപത്ര, രാം ഷക്കൽ, രാകേഷ് സിൻഹ എന്നിവരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് രാജ്യസഭ എംപിമാരായി.