പ്രതാപ്ഗഡ് (യുപി): പ്രൈമറി സ്കൂളിന്റെ ഗേറ്റ് തകർന്നു ദേഹത്തു വീണ് ഏഴു വയസുകാരൻ മരിച്ചു, അഞ്ചു വയസുകാരനു ഗുരുതരമായി പരിക്കേറ്റു.
ലാൽഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗോവിന്ദ്പുർ ഗ്രാമത്തിൽ ഇന്നലെ രാവിലെയാണ് സംഭവമെന്ന് എഎസ്പി ശിവജി ശുക്ല പറഞ്ഞു. സ്കൂൾ വിദ്യാർഥിയായ രാജ് സരോജ് (7) ആണ് മരിച്ചത്. അമൻ (5)നാണു പരിക്കേറ്റത്. കുട്ടികൾ കളിക്കുന്പോൾ ഗേറ്റു മറിഞ്ഞു വീഴുകയായിരുന്നു. രാജ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. അമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.