ശ്രീനഗർ: ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖ കടന്നു വ്യാപാരം നടത്തുന്ന എല്ലാ കച്ചവടക്കാരെയും ഒരു മാസത്തിനുള്ളിൽ പരിശോധിക്കാനും സംശയത്തിന്റെ നിഴലുള്ളവർക്കു ഒഴിവാക്കാനും ഗവർണർ എൻ.എൻ. വോറ ഉത്തരവിട്ടു.
നിയന്ത്രണരേഖ കടന്നുള്ള വ്യാപാരം സംബന്ധിച്ച ഉന്നതതല യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഗവർണർ. ജമ്മു കാഷ്മീർ ചീഫ് സെക്രട്ടറി ബി.വി.ആർ. സുബ്രഹ്മണ്യം, ഡിജിപി എസ്.പി. വൈദ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ശൈലേന്ദ്ര കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.