ന്യൂഡൽഹി: ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും നടന്നു കൊണ്ടിരിക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളെ ലോക്സഭയിൽ ശക്തമായ ഭാഷയിൽ വിമർശിച്ച് എംഐ ഷാനവാസ്. ബിജെപി ശക്തികൾ ഈ ക്രൂരതകളെ പ്രോത്സാഹിപ്പിക്കുന്നു.
അവരുടെ ലക്ഷ്യം ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും മനസിൽ ഭീതിയുടെ കനൽ നിറയ്ക്കുക എന്നുള്ളതാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിഞ്ഞ് പ്രശ്നബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് സമാധാനം ഉറപ്പു വരുത്താൻ നടപടി എടുക്കണമെന്നും ഷാനവാസ് ആവശ്യപ്പെട്ടു.