ബുലവായോ: മൂന്നാം ഏകദിന ക്രിക്കറ്റില്‍ സിംബാബ്വെയെ ഒമ്പത് വിക്കറ്റിന് തോല്പിച്ച് പാക്കിസ്ഥാന് പരമ്പര നേടി. അഞ്ച് മത്സരങ്ങളുടെ ഏകദിന ക്രിക്കറ്റ് പരമ്പര ആദ്യ മൂന്നു മത്സരം ജയിച്ച പാക്കിസ്ഥാന് 3-0ന് സ്വന്തമാക്കി.
മൂന്നാം ഏകദിനത്തില്‍ റിക്കാര്‍ഡ് ജയമാണ് പാക്കിസ്ഥാന് കുറിച്ചത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെ 25.1 ഓവറില്‍ 67ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഫാഹീം അഷ്റഫാണ് ആതിഥേയരെ തകര്‍ത്തത്. ജുനൈദ് ഖാന് രണ്ടും ഉസ്മാന് ഖാന്, യാസിര്‍ ഷാ, ഷദാബ് ഖാന് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 16 റണ്‍സ് എടുത്ത ചാമു ചിബാബയാണ് സിംബാബ്വെയുടെ ടോപ് സ്കോറര്‍.
മറുപടിക്കിറങ്ങിയ പാക്കിസ്ഥാന് 9.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി 69 റണ്‍സ് എടുത്തു. സ്കോര്‍ തുറക്കും മുമ്പേ പാക്കിസ്ഥാന് ഓപ്പണര്‍ ഇമാം ഉള് ഹഖിനെ നഷ്ടമായി. എന്നാല്‍, പുറത്താകാതെനിന്ന ഫഖര്‍ സമാന് (43), ബാബര്‍ അസാം (19) എന്നിവരാണ് പാക്കിസ്ഥാനെ വിജയത്തിലെത്തിച്ചത്. റണ്‍ ചേസിംഗില്‍ പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ജയമാണിത്.
പാക്കിസ്ഥാന് ഒമ്പത് വിക്കറ്റ് ജയം
12:29 AM Jul 19, 2018 | Deepika.com