ന്യൂഡൽഹി: അപ്രതീക്ഷിത കാലവർഷ കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് അടിയന്തര കേന്ദ്ര സഹായം പ്രഖ്യാപിക്കണമെന്നും പ്രധാനമന്ത്രിയോട് കേരള കോണ്ഗ്രസ്-എം നേതാവ് ജോസ് കെ. മാണി എംപി. ഏകദേശം 1,000 കോടി രൂപയുടെ നാശനഷ്ടമാണു സംസ്ഥാനത്തുണ്ടായതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന സർവകക്ഷി യോഗത്തിൽ ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
കേരളത്തെ നടുക്കിയ അപ്രതീക്ഷിത ദുരന്തം സർവകക്ഷി യോഗത്തിനിടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന ജോസ് കെ മാണിക്ക് യോഗത്തിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും സിപിഐ നേതാവ് സി.എൻ. ജയദേവനും പിന്തുണ നൽകി.