ഇന്ത്യ എ പൊരുതുന്നു
01:02 AM Jul 18, 2018 | Deepika.com
ലണ്ടൻ: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എ പൊരുതുന്നു. ഒന്നാം ഇന്നിംഗ്സിൽ 423 റണ്‍സ് എടുത്ത ഇംഗ്ലണ്ട് ലയണ്‍സിനെതിരേ 50 റണ്‍സ് നേടുന്നതിനിടെ ഇന്ത്യ എയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. മുരളി വിജയ് (എട്ട് റണ്‍സ്), മായങ്ക് അഗർവാൾ (പൂജ്യം), കരുണ്‍ നായർ (നാല് റണ്‍സ്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. അലിസ്റ്റർ കുക്കിന്റെ (180 റണ്‍സ്) സെഞ്ചുറി മികവിലാണ് ഇംഗ്ലണ്ട് ലയണ്‍സ് 423 റണ്‍സ് നേടിയത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി.