ന്യൂയോർക്ക്: പ്രപഞ്ചോത്പത്തിക്കു കാരണമെന്നു ചിലർ കരുതുന്ന മഹാവിസ്ഫോടന(ബിഗ് ബാംഗ്) സിദ്ധാന്തം ആദ്യമായി മുന്നോട്ടുവച്ച കത്തോലിക്കാ വൈദികൻ ഫാ. ഷോർഷ് ലമേ യ്റ്ററുടെ സ്മരണയ്ക്കായി ഗൂഗിൾ ഡൂഡിൽ. ബൽജിയം സ്വദേശിയായ വൈദികന്റെ 124-ാം ജന്മദിനമായിരുന്നു ഇന്നലെ.
ല്യൂവനിലെ കത്തോലിക്കാ വാഴ്സിറ്റിയിൽ ഫിസിക്സ് പ്രഫസറായിരുന്നു ഫാ. ഷോർഷ്. ഒരു ബിന്ദുവിൽനിന്ന് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നുവെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് അദ്ദേഹമാണ്. പിന്നീട് അമേരിക്കൻ ജോതിശാസ്ത്രജ്ഞൻ എഡ്വിൻ ഹബ്ബിൾ ഇതു വി കസിപ്പിച്ചു. 1923ൽ വൈദികപട്ടം ലഭിച്ച ഷോർഷ് 1966 ജൂലൈ 17നാണ് അന്തരിച്ചത്.