വാഷിംഗ്ടൺ ഡിസി: അഗ്നിപർവത സ്ഫോടനം കാണാൻ ബോട്ടിലെത്തിയ 23 വിനോദസഞ്ചാരികൾക്കു ലാവാപ്രവാഹം ഏറ്റു പരിക്ക്. ഹവായിയിലെ ബിഗ് ദ്വീപിലുള്ള കിലാവുയെ അഗ്നിപർവതം പൊട്ടിത്തെറിച്ചു ലാവ സമുദ്രത്തിൽ പതിക്കുന്നതു കാണാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. കാലിൽ പൊള്ളലേറ്റ ഒരു യുവതിയുടെ നില ഗുരുതരമാണ്.
മേ ആദ്യം മുതൽ ഈ അഗ്നിപർവതം പൊട്ടിത്തെറിക്കുന്നു. വിനോദസഞ്ചാരികളെ കയറ്റുന്ന ബോട്ടുകൾ അഗ്നിപർവതത്തിന്റെ സമീപത്തു പോകരുതെന്ന് അധികൃതർ മുന്നറിയിപ്പു നല്കിയിട്ടുള്ളതാണ്.
മേ ആദ്യം മുതൽ ഈ അഗ്നിപർവതം പൊട്ടിത്തെറിക്കുന്നു. വിനോദസഞ്ചാരികളെ കയറ്റുന്ന ബോട്ടുകൾ അഗ്നിപർവതത്തിന്റെ സമീപത്തു പോകരുതെന്ന് അധികൃതർ മുന്നറിയിപ്പു നല്കിയിട്ടുള്ളതാണ്.