ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ പിന്മാറുന്നതിനു(ബ്രെക്സിറ്റ്) പ്രചരണം നടത്തിയ ‘വോട്ട് ലീവ് ’സംഘടനയ്ക്കു ബ്രിട്ടീഷ് തെരഞ്ഞെടുപ്പു കമ്മീഷൻ 61,000 ഡോളർ പിഴ വിധിച്ചു. പ്രചാരണ പരിപാടികൾക്കായി അനുവദിച്ചതിലും കൂടുതൽ തുക ചെലവഴിച്ചുവെന്നു കണ്ടെത്തിയതിനെ തുടർന്നാണിത്. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് വോട്ട് ലീവ് പ്രതികരിച്ചു.